ആലുവ: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡീയോകളും വിവിധ പോൺസൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ റെയ്ഡ് നടത്തി. ഏഴുപേർക്കെതിരെ കേസെടുത്തു.

റൂറൽ ജില്ലയിൽ ഇന്നലെ രാവിലെ 7മുതൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മുടിക്കൽ മണ്ണുചിറയിൽ വീട്ടിൽ ദീപക് ദിനേശ്, രായമംഗലം വയലപ്പിള്ളി ഇല്ലത്ത് അജയ് കൃഷ്ണൻ, മൂവാറ്റുപുഴ എരമല്ലൂർ വെള്ളച്ചാലിൽ മുഹമ്മദ് ഷമിൽ എന്നിവരാണ് അറസ്റ്റിലായത്.

ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.