പനങ്ങാട്: ചേപ്പനം അഞ്ചാംവാർഡിൽ ചെറുന്നിതിട്ട ചന്ദ്രൻ - സുജാത ദമ്പതിമാരുടെ മക്കളുടെ ഓൺലൈൻ പഠനാവശ്യത്തിനായി നൽകിയ ടെലിവിഷൻ ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി നായർ കൈമാറി. വാർഡ് മെമ്പർ സി.ടി. അനീഷ്, കെ.എ. പപ്പൻ, കെ.കെ. മണിയപ്പൻ, വിമ സുകുമാരൻ, സി.എക്സ്. സാജി, പി.എഫ്. ജോസഫ്, ടി.എ. സിജീഷ്‌കുമാർ, പി.പി. സന്തോഷ്, ഷിജിൽ കൊമരോത്ത്, എം.ജെ. കിരൺ തുടങ്ങിയവർ പങ്കെടുത്തു.