തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ പലചരക്കുകടയിൽ മോഷണം നടന്നു. പണവും സാധനങ്ങളും നഷ്ടപ്പെട്ടു. പുല്ലുകാട്ടുവെളി ക്ഷേത്രത്തിനു തെക്കുഭാഗത്തെ ശാന്ത ചെല്ലപ്പന്റെ കടയിലാണ് കവർച്ച നടന്നത്. ഓടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മൂവായിരത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു. ഉദയംപേരൂർ പൊലീസ് കേസെടുത്തു. ഇതിനു മുൻപ് മൂന്നുതവണ ഇവിടെ മോഷണം നടന്നതായി കടയുടമ പറഞ്ഞു.