പറവൂർ : പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ കുതിരസവാരി നടത്തിയും മോട്ടോർ വാഹനം ഉന്തുവണ്ടിയിൽ കയറ്റി തള്ളിയുെം പ്രവർത്തകർ പ്രതിഷേധിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു, നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, മുൻ ചെയർമാന്മാരായ രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, നേതാക്കളായ ടോബി മാമ്പിള്ളി, കെ.എസ്. ഷാഹുൽ ഹമീദ്, ഡെന്നി തോമസ്, ജോബി പഞ്ഞിക്കാരൻ, കെ.എൻ. രവി ചെട്ടിയാർ, കെ.ആർ. പ്രതാപൻ, സജി നമ്പ്യത്ത് തുടങ്ങിയവർ പങ്കെടുത്തു.