കാലടി: നീലീശ്വരം എടത്തല ജോമോൻ ജോസഫ് ചാരിറ്റബിൾ ട്രസ്റ്റ് ഓൺലൈൻ പoനത്തിനു വേണ്ടി അൻപത് ടിവികൾ നൽകി. പഞ്ചായത്തു വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തി അദ്ധ്യക്ഷനായ യോഗം റോജി.എം.ജോൺ എം.എൽ.എ വിതരണോദ്ഘാടനം നടത്തി.മാനേജിംഗ് ഡയറക്ടർ ജോസഫ് ജോമോൻ, മാനേജിംഗ് എക്സിക്യൂട്ടീവ് ഒ.എ.ഷിജിൽ, പി.ഡി.ബെന്നി എന്നിവർ പങ്കെടുത്തു. അന്തരിച്ച ജോമോൻ ജോസഫ് ശ്രീലങ്കൻ ഹോണററി കോൺസുലേറ്ററായി പ്രവർത്തിക്കുകയായിരുന്നു.