കൊച്ചി: ആത്മ നിർമ്മാൺ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി കോടി രൂപയിൽ നിന്ന് കേരളത്തിലെ കർഷകരെ സഹായിക്കാനുള്ള മാർഗങ്ങൾ അടങ്ങുന്ന പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ മുമ്പാകെ കേരള സർക്കാർ സമർപ്പിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.20 ലക്ഷം കോടിയിൽ രണ്ട് ലക്ഷം കോടി രൂപ കർഷകർക്ക് ന്യായവില കിട്ടുന്നതിന് സംഭരണവുമായി ബന്ധപ്പെട്ട് മാത്രമാണ്. കേരളത്തിലെ കാർഷിക വിളകൾക്കൊന്നും ന്യായവില കിട്ടാതെ കർഷകർ ആകെ വലിയ ബുദ്ധിമുട്ടിലാണ് എന്നുള്ളത് കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നൽകുന്ന ഈ പദ്ധതിയുടെ പ്രയോജനം സർക്കാർ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.