cpi-paravur-
ചാത്തനാട് പാലം പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ നടത്തിയ നിൽപ്പ് സമരം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ചാത്തനാട് -കടമക്കുടിപ്പാലം ഉടനെ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നില്പ് സമരം നടത്തി. ഏഴിക്കര പഞ്ചായത്തിൽ ഒമ്പത് കേന്ദ്രങ്ങളിലാണ് സമരം നടത്തിയത്. ചാത്തനാട് പാലത്തിന് സമീപം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പടിയിൽ പി.എൻ. സന്തോഷ്, കുഴിപ്പനത്ത് എസ്. ശ്രീകുമാരി, ആശുപത്രിപ്പടിയിൽ ഡിവിൻ കെ. ദിനകരൻ, കടക്കരകവലയിൽ എം.ടി. നിക്സൺ, പഞ്ചായത്തുപടി കെ.എം. ദിനകരൻ, മേപ്പിള്ളിപ്പടിയിൽ എം.ആർ. ശോഭനൻ, കണ്ണൻചിറയിൽ എ.കെ. സുരേഷ്, പെരുമ്പടന്ന കവലയിൽ കെ.പി. വിശ്വനാഥൻ എന്നിവർ നിൽപ് സമരം ഉദ്ഘാടനം ചെയ്തു.