മൂവാറ്റുപുഴ: സിനിമ, മിമിക്രിതാരം പരേതനായ അബിയുടെ (ഹബീബ് മുഹമ്മദ്) പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ആസാദ് റോഡ് തടത്തിക്കുടി (തൊങ്ങനാൽ) എം. ബാവാഖാൻ (93) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ടാണ്. . ഭാര്യ: എഴുത്താനിക്കാട്ട് കുടുംബാംഗം ഉമ്മാകുഞ്ഞ് (റിട്ട. സൂപ്രണ്ട് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി). മറ്റുമക്കൾ: അമീർ നവാസ് (ബിസിനസ്), കബീർ.ബി.ഹാറൂൺ (ക്ലീൻകേരള മിഷൻ മുൻ മാനേജിംഗ് ഡയറക്‌ടർ, ദേശീയ സമ്പാദ്യപദ്ധതി മുൻ ഡയറക്ടർ, കുടുംബശ്രീ മുൻ കോ ഓർഡിനേറ്റർ), റസിയ. മരുമക്കൾ: ഷെറീന, ജുബീന, സുനില, ടി.എ. ഷംസുദീൻ. ചലച്ചിത്രതാരം ഷൈൻ നിഗം പേരക്കുട്ടിയാണ്.
കേരള കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കേരള എൻ.ജി.ഒ ഫ്രണ്ട്, മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം, ഗവ. സർവീസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്.