കോഴിക്കോട്: തീയ്യ സമുദായത്തെ അവഹേളിച്ച് മതസ്പർദ്ധ വളർത്തുംവിധം ലേഖനം പ്രസിദ്ധീകരിച്ചവർക്കെതിരെ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ആവശ്യപ്പെട്ടു. വിവാദ ലേഖനത്തിന് ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തിയ്യ മഹാസഭ ചന്ദ്രിക പത്രത്തിന്റെ ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിയ്യ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. റെലേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് ശിവദാസൻ പുതിയോട്ടിൽ സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി പ്രദീപൻ ചാലക്കുഴി, തിയ്യ മഹാസഭ ജില്ലാ രക്ഷാധികാരി രാധാകൃഷ്ണൻ ലങ്കയിൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രേംരാജ്, സംസ്ഥാന യൂത്ത് കോ-ഓർഡിനേറ്റർ സജേഷ് മലപ്പുറം, ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ഭക്തവത്സലൻ തുടങ്ങിയവർ സംസാരിച്ചു.