മൂവാറ്റുപുഴ: കിഴക്കേ കര അൽഹിദായ വെൽഫയർ അസോസിയേഷൻ നിർധന കുടുംബത്തിനായി പണി പൂർത്തിയാക്കിയ ഭവനത്തിന്റെ സമർപ്പണം ഇന്ന് നടക്കും. രാവിലെ 11 ന് രണ്ടാർകര കാനം കവലയിൽ നടക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, സയ്യിദ് സൈഫുദ്ദീൻ തങ്ങൾ, വി .എച്ച്.മുഹമ്മദ് മൗലവി, അബ്ദുൾ അസീസ് അഹ്സനി എന്നിവർ സംയുക്തമായി താക്കോൽ കൈമാറും. എട്ട് വർഷമായി കിഴക്കേ കരയിൽ പ്രവർത്തിക്കുന്ന അൽഹിദായ വെൽഫയർ അസോസിയേഷൻ നാല് ലക്ഷം രൂപ മുടക്കിയാണ് നിർധന കുടുംബത്തിന് വീടൊരുക്കിയത്.