കൊച്ചി: 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 168 ആയി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14കാരന്റെ കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ഒറ്റ ദിവസം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്നലെ. ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി കുട്ടിയുടെയും കുടുംബാംഗങ്ങളുടെ സ്രവ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഫലം പോസിറ്റീവ് ആയത്. 959 പേരെ വീടുകളിലും 12 പേരെ ആശുപത്രിയിലും പുതുതായി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 861 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
രോഗികൾ
1.ജൂൺ 12ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി
2.ജൂൺ 13ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കൂനമ്മാവ് സ്വദേശി
3.ജൂൺ 19 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള പള്ളുരുത്തി സ്വദേശി
4.ജൂൺ 14ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ചുള്ളിക്കൽ സ്വദേശി
5. ജൂൺ 13ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള ഇടപ്പള്ളി സ്വദേശി
6.ജൂൺ 13ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള കളമശ്ശേരി സ്വദേശി
7.ജൂൺ 18ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കുട്ടമ്പുഴ സ്വദേശി
8.ജൂൺ 22 ന് കുവൈറ്റ്-കോഴിക്കോട് വിമാനത്തിലെത്തിയ 34 വയസുള്ള പാറക്കടവ് സ്വദേശി
9.ജൂൺ 16ന് സെക്കന്ദരാബാദിൽ നിന്ന് റോഡ് മാർഗം എത്തിയ 48 വയസുള്ള കോതമംഗലം സ്വദേശി
10. ജൂൺ 24ന് മംഗള എക്‌സ്പ്രസിൽ ഡെൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 56 വയസുള്ള റെയിൽവേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി
11-13. ഇന്നലെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടിയുടെ കുടുംബത്തിലെ 41,16, 7 വയസുള്ള 3 പേർ
14. എറണാകുളത്ത് ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി നോക്കുന്ന 20 വയസുള്ള തൃശ്ശൂർ ചേലക്കര സ്വദേശി
രോഗമുക്തി
ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കൊല്ലം സ്വദേശി
ഐസൊലേഷൻ
ആകെ: 13,573
വീടുകളിൽ: 11,647
കൊവിഡ് കെയർ സെന്റർ: 554
ഹോട്ടലുകൾ: 1156
ആശുപത്രി: 216
മെഡിക്കൽ കോളേജ്: 62
അങ്കമാലി അഡ്‌ലക്‌സ്: 109
പറവൂർ താലൂക്ക് ആശുപത്രി: 02
കരിവേലിപ്പടി താലൂക്ക് ആശുപത്രി: 01
എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 38
റിസൽട്ട്
ആകെ: 247
പോസിറ്റീവ് :14
ലഭിക്കാനുള്ളത്: 335
ഇന്നലെ അയച്ചത്: 200
കൊവിഡ്
ആകെ: 168
മെഡിക്കൽ കോളേജ്, അങ്കമാലി അഡ്‌ലക്‌സ്: 164
ഐ.എൻ.എസ് സഞ്ജീവനി: 03
സ്വകാര്യ ആശുപത്രി :01
ഡിസ്ചാർജ്
ആകെ: 3
മെഡിക്കൽ കോളേജ്: 2
അഡലക്‌സ് കൺവെൻഷൻ സെന്റർ: 1