പള്ളുരുത്തി: അശാസ്ത്രീയമായ കാനനിർമ്മാണവും വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതായതോടെ പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. ഇതു മൂലം ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് വരാൻ കഴിയാത്ത സ്ഥിതിയായി. നിത്യപൂജകൾ ചെയ്യാൻ ശാന്തിക്കാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ല. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേവസ്വം ഭാരവാഹികൾ പല തവണ കോർപ്പറേഷൻ അധികാരികൾക്കും ഡിവിഷൻ കൗൺസിലർക്കും പരാതി നൽകിയിട്ടും നാളിതുവരെയായിട്ടും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.