പള്ളുരുത്തി: ടിവിയില്ലാത്തതിനാൽ തുടർപഠനം സാദ്ധ്യമാകാത്ത വിദ്യാർത്ഥികൾക്ക് എസ്.ഡി.പി.വൈ സ്കൂളിലെ അദ്ധ്യാപകർ ചേർന്ന് ടിവികൾ നൽകി.സ്കൂൾ മാനേജർ സി.പി. കിഷോർ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ടിവി കൈമാറി. ദേവസ്വം പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എസ്.ആർ. ശ്രീദേവി, സി.ജി. പ്രതാപൻ തുടങ്ങിയവർ സംബന്ധിച്ചു.