photo
അരുൺ

ചേർത്തല : മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച് കവർച്ച നടത്തുന്നയാൾ പൊലീസിന്റെ പിടിയിലായി. എറണാകുളം പുത്തൻകുരിശ് പഞ്ചായത്ത് 16ാം വാർഡിൽ അമ്പലമേട് അമൃത കോളനിയിൽ അരുണിനെയാണ് (26) റെയിൽവേ സ്‌​റ്റേഷന് സമീപം വാഹന പരിശോധനക്കിടെ സി.ഐ പി.ശ്രീകുമാർ,എസ്.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ പുല്ലേപ്പടിയിൽ നിന്ന് മോഷ്ടിച്ച ഡ്യൂക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് കൈവശം വച്ചതിനും ചന്ദന മോഷണക്കേസിലും ഇയാൾ പ്രതിയാണ്. കൂട്ടാളിയായ ചെങ്ങന്നൂർ സ്വദേശി സുരേഷിനെ ജീപ്പ് മോഷണ കേസിൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള മ​റ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.