കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഡൗൺ ടൗൺ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയ്ക്ക് സൗജന്യമായി നൽകിയ അഞ്ച് ഡയാലിസിസ് മെഷീനുകളടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി യുടെ മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് എം.ഒ. ജോൺ, സെക്രട്ടറി അജയ് തറയിൽ റോട്ടറി ക്ലബ് പ്രസിഡന്റ് അഖിലേഷ് അഗർവാൾ, സെക്രട്ടറി ഡോ. നന്ദിനി നായർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് ഹസീന മുഹമ്മദ്, ഡയറക്ടർമാരായ അബ്ദുൾ റഹിമാൻ, ജെബി മേത്തർ, സി.പി.ആർ ബാബു, പി.വി.അഷറഫ്, ഇക്ബാൽ വലിയ വീട്ടിൽ, പി.ഡി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.