ഏലൂർ: ടി.സി.സി കമ്പനിയിലെ സൺഡ്രി തൊഴിലാളികൾ ഏലൂരിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന "പഠിക്കാൻ ഒരു കൈത്താങ്ങ്" പദ്ധതി തുടങ്ങി.

ഫോൺ നൽകി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സൺട്രി തൊഴിലാളി സംയുക്ത ട്രേഡ് യൂണിയൻ ജനറൽ കൺവീനർ ജോർജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ജോസഫ് ഷെറി, മുൻ മുൻസിപ്പൽ ചെയർമാൻ പി.എം അയൂബ്, ഡി. ഉദയകുമാർ, പി. എ. ഷിബു, മോഹൻ ഷാജി, പി.ബി. അജിത്കുമാർ, കെ. കെ. ബഷീർ എന്നിവർ സംസാരിച്ചു