കൊച്ചി: പ്രവാസി വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സി.പി.എം നേതാക്കൾ നടത്തിയ അധിക്ഷേപത്തിനെതിരെയും ജില്ലാ കോൺഗ്രസ് മൈനോരിറ്റി വിഭാഗം എറണാകുളം കച്ചേരിപ്പടിയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ലാൽ ബെർട്ട് ചെട്ടിയാംകുടി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മൈനോരിറ്റി വിഭാഗം അഖിലേന്ത്യ വൈസ് ചെയർമാൻ ഇക്ബാൽ വലിയ വീട്ടിൽ,സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.എം.അമീർ,ഡി.സി.സി ജനറൽ സെക്രട്ടറി സേവ്യർ തായങ്കരി, എം.എം ഷാജഹാൻ, പി.എ ഡീൻസ്, മജീദ് എളമന, അജിത് പീറ്റർ, അഷറഫ് കാട്ടുപ്പറമ്പൻ, എം.പി ജോർജ്ജ്, ടി.ബി റഷീദ്, എ.എം ഷാജഹാൻ, നജീബ് താമരക്കുളം എന്നിവർ സംസാരിച്ചു.