എൻ.ജി.ഒ ക്വാർട്ടേഴ്സിൽ കളക്ടറുടെ മിന്നൽ പരിശോധന
തൃക്കാക്കര : കാക്കനാട് എൻ .ജി.ഒ ക്വാർട്ടേഴ്സ് സമുച്ചയത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ഒഴിഞ്ഞുകിടക്കുന്ന 70 ക്വാർട്ടേഴ്സുകളുണ്ടെന്ന് കണ്ടെത്തി. അനധികൃതമായി ക്വാർട്ടേഴ്സുകൾ കൈവശം വച്ചവരും പരിശോധനയിൽ കുടുങ്ങി. പത്തു ക്വാർട്ടേഴ്സുകളാണ് ഇങ്ങനെ പലരം കൈവശപ്പെടുത്തിയിരുന്നത്. ഒരു വർഷം മുമ്പ് കാസർകോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി തന്റെ കൈവശമുണ്ടായിരുന്ന ക്വാർട്ടേഴ്സ് ക്വാറന്റൈനിലായിരുന്ന വ്യക്തിക്ക് അനധികൃതമായി താമസിക്കാൻ നൽകിയതും പിടിക്കപ്പെട്ടു. എൻ.ജി.ഒ ക്വാര്‍ട്ടേഴ്സിന്റെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സാബു.കെ.ഐസക്ക്, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവരക്കം മുപ്പതംഗ സംഘമാണ് കളക്ടറുടെ സംഘത്തിലുണ്ടായിരുന്നു.
അനധികൃത താമസക്കാരെ ഒഴിപ്പിക്കും. ഇവർക്കും കൂട്ടുനിന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. താമസയോഗ്യവുമായ ക്വാർട്ടേഴ്സുകൾ മുൻഗണനാ അടിസ്ഥാനത്തിൽ അർഹരായവർക്ക് നല്കാനുള്ള നടപടി സ്വീകരിക്കും.
എസ്.സുഹാസ്
ജില്ലാ കളക്ടർ