തൃപ്പൂണിത്തുറ: കൊവിഡ് അരങ്ങ് പിടിച്ചെടുത്തപ്പോൾ തട്ടൊഴിയേണ്ടി വന്നു. പിന്നീട് രംഗപടം പോലുമില്ലാത്ത നാടകം പോലെ നാടക പ്രവർത്തകരുടെ ജീവിതം. പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഒരു കൂട്ടം നാടക പ്രവർത്തകർ നാടകവണ്ടി ട്രാക്ക് മാറ്റി ഓടിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഓൺലൈൻ നാടകം നാളെ സ്ക്രീനിലെത്തും. ഏകപാത്ര നാടകമായ ജോസഫിന്റെ റേഡിയോയാണ് ഓൺലൈനിൽ കർട്ടനുയരുന്നത്. സൂം അപ്ലിക്കേഷൻ വഴി വൈകിട്ട് ഏഴിനാണ് പ്രദർശനം.
100രൂപയാണ് ടിക്കറ്റ് നിരക്ക്. 95 പേർക്ക് ഒരേ സമയം നാടകം കാണാനാകും. കെ.ആർ രമേഷ് കോട്ടയം രചനയും സംവിധാനവും നിർവഹിച്ച ജോസഫിന്റെ റേഡിയോ നൂറുകണക്കിനു വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ നാടകമടക്കമുള്ള കലാരൂപങ്ങൾ അവതരിപ്പിച്ച് ഉപജീവനം കണ്ടെത്തിയിരുന്നവർ കടുത്ത പ്രതിസന്ധിയിലാണ്.പരീക്ഷണാർത്ഥമാണ് നാടകം ഓൺലൈനിൽ അവതരിപ്പിക്കാൻ ഇവർ തീരുമാനിച്ചത്.നിരവധി ഏകപാത്ര നാടകങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും അരങ്ങിൽ ശ്രദ്ധേയനായ ജയചന്ദ്രൻ തകഴിക്കാരനാണ് വേദിയിലെത്തുന്നത്.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ആഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഓൺലൈൽ കർട്ടൻ വലിക്ക് പിന്നിൽ. കൊവിഡ് ചട്ടം പാലിച്ചാണ് നാടക അവതരണം. കൂടുതൽ വിവരങ്ങൾ: https://insider.in/sreejith-
മഹാമാരിയെത്തുടർന്ന് സമൂഹത്തിലും രാഷ്ടീയത്തിലും, സംസ്കാരത്തിലുമൊക്കെയുണ്ടായ മാറ്റങ്ങളെ കൂടി ഉൾക്കൊണ്ടാണ് നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചത്. പരീക്ഷണാർത്ഥമാണ് നാടകം ഓൺലൈനിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ആവശ്യപ്പെട്ടാൽ കൂടുതൽ നാടകങ്ങൾ ഓൺലൈനിൽ എത്തിക്കും.
ജയചന്ദ്രൻ തകഴിക്കാരൻ
നാടക നടൻ