കോലഞ്ചേരി: കെ.പി.എം.എസ് കോലഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ ഓൺ ലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി വിതരണം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.വി ശ്രീനിജിൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജോബി അദ്ധ്യക്ഷനായി. മുൻ സംസ്ഥാനം കമ്മിറ്റി അംഗം രമേശ് പുന്നക്കാടൻ,രാജു നാടകെട്ടി,ശശി കുമാർ,സുകു പാങ്കോട്, ശിവദാസൻ,മനു തുടങ്ങിയവർ സംബന്ധിച്ചു.