പറവൂർ: ഇന്ധനവില വർദ്ധന പിൻവലിക്കുക, ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടമായവർക്ക് 7,500 രൂപ അനുവദിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ഓർഡിനൻസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാവക്കാട് ധർണ നടത്തി. യൂണിയൻ ഏരിയ പ്രസിഡന്റ് കെ.എൻ. സതീശൻ ഉദ്ഘാടനം ചെയ്തു.