കൊച്ചി: ലഡാക്ക് സംഘർഷത്തിന്റെ പേരിൽ വാക്ക് പോര് തുടരുന്നത് രാജ്യസുരക്ഷയെ മാനിച്ച് രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അഭ്യർത്ഥിച്ചു. വിവാദമുണ്ടാക്കുന്നവർ 1962ലെ യുദ്ധത്തിന് ശേഷമുള്ള കാര്യങ്ങൾ മറക്കരുത്. ഗൽവാൻ വാലിയിൽ നടന്ന സംഭവങ്ങളിൽ ശരിയായ വിലയിരുത്തൽ വരുന്നതേയുള്ളു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. നിലവിൽ ഐക്യമാണ് പ്രധാനം. ഇക്കാര്യം രാഷ്ട്രീയ പാർട്ടികൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.