scb-paravur
നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിലെ അംഗ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഡോ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിലെ അംഗ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ഡോ സുനിൽ പി. ഇളയിടം വിതരണോദ്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ. സുധാകരൻ, അനിത തമ്പി, അബ്ദുൾ മജീദ്, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.