തൃക്കാക്കര : സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ആശാവർക്കർമാരെ കൈയൊഴിഞ്ഞ തൃക്കാക്കര നഗരസഭ.
മാസ്കും ഗ്ലൗസുമടക്കം സുരക്ഷാ സംവിധാനങ്ങൾ പോലും നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. അയൽ ജില്ലകളിൽ ആശാവർക്കർമാർ അടക്കം രോഗബാധിതരാകുമ്പോഴാണ് സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭ അനാസ്ഥ തുടരുന്നത്.
നഗരസഭയിൽ പരിധിയിൽ 42 ആശാവർക്കർമാരാണുള്ളത്. ആരോഗ്യവകുപ്പ് നിർദേശപ്രകാരം ലോക്ഡൗണിന് മുമ്പ്തന്നെ ആശാവർക്കർമാർ വീടുകളിലെത്തി 60 വയസിന് മുകളിലുള്ളവരുടെ കണക്കെടുപ്പ് പൂർത്തിയാക്കിയിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടേയും, തിരിച്ചുപോകുന്ന തിയതിയടക്കം ശേഖരിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൈമാറുന്നതിന് പുറമേ നിരവധി സേവനങ്ങളാണ് ആശാവർക്കർമാർ ചെയ്യുന്നത്.
മറ്റ് ചുമതലകൾ
വയോജനങ്ങൾക്ക് സഹായം എത്തിക്കൽ
മാതൃ-ശിശു സംരക്ഷണം ഉറപ്പാക്കുക
ഹോം ക്വറന്റൈൻ ഉറപ്പ് വരുത്തൽ
മറ്റ് അസുഖ ബാധിതരെ തരം തിരിക്കൽ
വിവരങ്ങൾ ഉടൻ അധികൃതർക്ക് കൈമാറൽ
പ്രദേശിക ബോധവത്കരണം