alagadu-bank-
ആലങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്കായി നൽകുന്ന ടിവി ബാങ്ക് ഭരണസമിതിയംഗം അഡ്വ. ഡാലു ഡി. കരിയാറ്റി കൈമാറുന്നു

പറവൂർ: ആലങ്ങാട് സർവീസ് സഹകരണ ബാങ്കിൽ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് ടിവി നൽകി. ആലങ്ങാട് നന്തിപറമ്പിൽ പൊള്ളയിൽ വീട്ടിൽ ഏൽസി ഷിബുവിന്റെ മക്കൾക്ക് ബാങ്ക് ഭരണ സമിതി അംഗം അഡ്വ. ഡാലു ഡി. കരിയാറ്റി ടിവി കൈമാറി. വാർഡ് മെമ്പർ അംബിക രമേഷ്, കെ.ആർ. ബിജു, പി.കെ. സിബി, പോൾ ജോസഫ് സേതുനാഫ്, സി.ആർ. അരുൺ. കെ.ആർ. രാഹുൽ, പി.കെ. ഷിബു, വി.എസ്. വൈശാഖ് എന്നിവർ പങ്കെടുത്തു.