കിഴക്കമ്പലം: പുത്തൻകുരിശ് പൊതു മരാമത്ത് വകുപ്പ് മോറയ്ക്കാല റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണ് അനുവാദമില്ലാതെ കയറ്റിക്കൊണ്ട് പോയതിന് പള്ളിക്കരയിലെ രണ്ട് വ്യാപാരികൾക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. പറക്കോട് പാപ്പാറക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ശേഷം ലഭിച്ച മണ്ണാണ് മോറയ്ക്കാലയിൽ കൂട്ടിയിട്ടിരുന്നത്.ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതിന് സ്റ്റോക്ക് ചെയ്തിരുന്ന 74.66 ക്യുബിക് മീ​റ്റർ മണ്ണാണ് വ്യാപാരികൾ മാ​റ്റിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അസിസ്​റ്റന്റ് എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്.