bank
കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ ഓൺലൈൻ പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം കളക്ടർ എസ്.സുഹാസ് നിർവഹിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് ജില്ലാ ഭരണ കൂടത്തിന്റെയ വിവോ കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി. കളക്ടർ എസ്. സുഹാസ് വിതരണോദ്ഘാടനം നിർവഹിച്ചു.ആദ്യ ഘട്ടത്തിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ട പത്ത് കുട്ടികൾക്കാണ് സ്മാർട്ട് ഫോൺ വിതരണം ചെയ്തത്. കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. വിവോ ഫോൺ ജനറൽ മാനേജർ സുധീർ,പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റ് എം.കെ കൃഷ്ണൻ കുട്ടി, ടി. തോമസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഡോളി ഏലിയാസ്, ഡയറക്ടർ ബോർഡംഗങ്ങളായ പി.എ കൃഷ്ണൻ, എൽദോ തങ്കച്ചൻ, എം.കെ വേലായുധൻ, കെ.ജി അശോക് കുമാർ, വത്സ എൽദോ, ബിന്ദു നന്ദനൻ, തുടങ്ങിയവർ പങ്കെടുത്തു.