അങ്കമാലി: പെട്രോൾ ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കറുകുറ്റി മണ്ഡലം 5,9 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കുന്ന് ജംഗ്ഷനിൽ പന്തംകൊളുത്തി പ്രകടനം നടത്തി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ.പി.അയ്യപ്പൻ പ്രകടനം ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ബെന്നി പാലയിൽ അദ്ധ്യക്ഷത വഹിച്ചു.