ആലുവ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി ഐ.എൻ.ടി.യു.സി കീഴ്മാട് മണ്ഡലം കമ്മിറ്റി കുട്ടമശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി കെ.പി. സിയാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് താഹിർ ചാലക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.വി. എൽദോസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.എച്ച്. ഷാജി, കെ.എം. മരക്കാർ, സലാം ആയത്ത്, ഫൈസൽ ഖാലിദ്, ഷമീർ കല്ലുങ്കൽ തുടങ്ങിയവർ സംസാരിച്ചു.