കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വലമ്പൂർ വാർഡിൽ സ്ഥാപിച്ചിട്ടുള്ള ആക്കാംപാറ വെണ്ണിപ്പറമ്പ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്തംഗം അരുൺ വാസു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ 45 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. വെണ്ണിപ്പറമ്പ് ചിറയിൽ നിന്നാണ് വെള്ളം എടുക്കുന്നത്. പമ്പ് ഹൗസും, ആക്കാംപാറ കുരിശിനു സമീപം 50000 കപ്പാസിറ്റിയുള്ള ടാങ്കും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം.എബി ഗോപാലൻ, ഷമീർ എം. എം, മജു കെ പി,ബി. അജയകുമാർ, കെ കെ പുഷ്പരാജ്, ബേസിൽ തങ്കച്ചൻ, ഇ.എസ് ജയേഷ്, ബിന്ദു ബാബു തുടങ്ങിയവർ സംസാരിച്ചു.