നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം മലായികുന്ന് ശാഖ അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യകിറ്റ് വിതരണം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ടി.പി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം ശരത് ശിവൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ ഷിബിബോസ്, ഷീജ ജീമോൻ തുടങ്ങിയവർ പങ്കെടുത്തു.