അങ്കമാലി: കിഴക്കേ അങ്ങാടിയിൽ വാടക വീട്ടിൽ താമസിക്കുന്ന പാറയിൽ കുഞ്ഞുമോളുടെ മകളുടെ ഓൺ ലൈൻ പഠനത്തിനായി സി.പി.എം കിഴക്കേ അങ്ങാടി ബ്രാഞ്ച് ടിവി നൽകി. കൗൺസിലർ അഭിലാഷ് ജോസഫും,വർഗീസ് പുതുശേരിയും വീട്ടിലെത്തി ടിവി കൈമാറി. പി.ടി കമൽ സെൻ , പ്രിൻസ് പോൾ ,അജിത് കൃഷ്ണ എന്നിവർ പങ്കെടുത്തു.