karumalloor-congress-
കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു ദിനാചരണം നടത്തുന്നു

പറവൂർ: ഗാൽവൻ താഴ് വരയിൽ ചൈന സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരസൈനികർക്ക് ആദരാഞ്ജലികളർപ്പിച്ച് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു ദിനമാചരിച്ചു. മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സി.എസ്. സുനീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ പി.എ. സക്കീർ ,ടി.എ. നവാസ്, എ.എ. നസീർ, ബിന്ദു ഗോപി, തുടങ്ങിയവർ സംസാരിച്ചു.