കൊച്ചി : കേരളത്തിലെ 5000 ത്തോളം വരുന്ന ജൈവ കർഷകരുടെ ഉല്പന്നങ്ങൾ വിപണനം ചെയ്യാനായി ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ബോധവത്കരണത്തിനായി മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഒാർഗാനിക് ഉല്പന്നങ്ങളുടെ ആഭ്യന്തര വിപണന സ്ഥാപനമായ പ്ളാൻടോണിന്റെയും സംയുക്താഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു.
സാമൂഹ്യ സംരംഭകനായ ബിജുമോൻ കുര്യൻ, സാമ്പത്തിക ഉപദേഷ്ടാവ് ബിനോയ് വർഗ്ഗീസ്, മാസ് സി.ഇ.ഒ. എം.എസ്. ശ്രീകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ദ്ധൻ അനന്തരാജ് കൃഷ്‌ണദാസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ലൈഫ് കോച്ച് ചെറിയാൻ വർഗ്ഗീസ് മോഡറേറ്ററായിരുന്നു.