youth-congress-paravur-
പറവൂരിലെ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ് ഏഴിക്കര മണ്ഡലം കമ്മിറ്റി നൽകിയ ധനസഹായം വി.ഡി. സതീശൻ എം.എൽ.എ സഹായധനം ഏറ്റുവാങ്ങുന്നു

പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ സർക്കാർ - എയ്ഡഡ് സ്കൂളികുളിൽ വി.ഡി സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഓൺലൈൻ പഠനത്തിന് ടിവിയും മൊബൈൽ ഫോണുമില്ലാത്ത കുട്ടികൾക്ക് ടാബുകൾ നൽകുന്ന പദ്ധതിയിലേക്ക് ഏഴിക്കര മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധനസഹായം നൽകി. നാട്ടിലുള്ളവരും പ്രവാസികളുമായ പ്രവർത്തകരുടെ സംയുക്ത സഹകരണത്തോടെയാണ് ധനസഹായം നൽകിയത്. വി.ഡി. സതീശൻ എം.എൽ.എ സഹായധനം ഏറ്റുവാങ്ങി. ഏഴിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എ. നസീർ, കെ.എസ്. ബിനോയ്, ഷിനോജ് ഗോപി, വിൻസൻ വർഗീസ്, ജോയൽ സിക്കേര, എജിൻ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.