കൊച്ചി: ഞാറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചിട്ടും ആളനക്കമില്ലാതെ നഗരനിരത്തുകൾ. അത്യാവശ്യത്തിനുള്ള വാഹനങ്ങൾ മാത്രമാണ് ഇന്നലെ റോഡി​ലിറങ്ങിയത്. കടകൾ ഭൂരി​ഭാഗവും അടഞ്ഞു കിടന്നു. തുറന്ന ഹോട്ടലുകളി​ൽ ഭക്ഷണം വി​ളമ്പി​യവ നാമമാത്രം. ബാക്കി​യെല്ലാം പാഴ്സലി​ൽ ഒതുങ്ങി​. ബസുകളും ഇറങ്ങി​യി​ല്ല. ഓട്ടോ - ടാക്സികളും സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും കുറവായി​രുന്നു. യാത്രാക്കാർ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി. ബസുകളും സർവീസ് കുറച്ചു. 25 ശതമാനം വാഹനങ്ങൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി. ഡി.റ്റി.ഒ. വി.എം. താജൂദ്ദീൻ കേരളകൗമുദിയോട് പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.