നെടുമ്പാശേരി: ഗൾഫ് രാജ്യങ്ങളിൽ നിന്നും സിംഗപ്പൂരിൽ നിന്നുമായി ഏഴ് വിമാനങ്ങളിൽ 1260 പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും. സിംഗപ്പൂരിന് പുറമെ അബുദാബി, ഷാർജ, ദോഹ, മസ്കറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വിമാനമെത്തുന്നത്.
ഇന്നലെ 14 വിമാനങ്ങളിലായി 2520 പ്രവാസികളെത്തി. ഇതിൽ വൈകിട്ട് ആറി മണി വരെ 600 യാത്രക്കാരെ റാപ്പിഡ് ആന്റി ബോഡി പരിശോധനയ്ക്ക് വിധേയമായി. ഇന്ന് മുതൽ പ്രതിദിനം 2000 യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള സൗകര്യം എച്ച്.എൽ.എൽ ലൈഫ് കെയർ ഏർപ്പെടുത്തിയിട്ടുണ്ട്.