അറയ്ക്കപ്പടി: വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി, പൂനൂർ വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ നിന്നും പിൻ വലിച്ചു.ഈ വാർഡുകളിലെ താമസക്കാരായ കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ രണ്ടു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ഇവരുടെ സമ്പർക്ക പട്ടികയിൽ രണ്ടു വാർഡുകളിലും പെട്ട നിരവധി പേർ വന്നെത്തുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടു വന്നത്. എന്നാൽ സമ്പർക്കത്തിൽ പെട്ടവർക്ക് രോഗ ബാധയില്ലെന്ന് റിസൾട്ട് വന്നതോടെയാണ് കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.