കിഴക്കമ്പലം: കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ കുന്നത്തുനാട് മേഖല കമ്മിറ്റിയുടെയും കോലഞ്ചേരി മേഖല കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമായി ചർച്ച ചെയ്ത് കൂലി നിശ്ചയിച്ചു. കൊവിഡ് ഭീതിയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടു വിട്ടതോടെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഇത് മുതലെടുത്ത് ഒറ്റയടിക്ക് കൂലി വർദ്ധിപ്പിച്ചതോടെയാണ് കരാറുകാരുടെ നേതൃത്വത്തിൽ കൂലി ഏകീകരിച്ചത്.
#കൂലി ഇങ്ങനെ
ദിവസക്കൂലിയായി മേസന് 850
കോൺക്രീറ്റ് ഹെൽപർക്ക് 750
സാധാരണ ജോലിക്കാരന് 700
#തീരുമാനം ചർച്ചക്കൊടുവിൽ
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികളും കരാറുകാരും ചർച്ച നടത്തി. കെ. എൻ. സി. എഫ് കുന്നത്തുനാട് മേഖല സെക്രട്ടറി കെ.വി.ജമാൽ, കോലഞ്ചേരി മേഖല കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.പി.സുനിൽ കുമാർ, എം.പി മക്കാർ, ടി.എ അഷ്റഫ്, ടി.ഇ സുലൈമാൻ, വി.ആർ സലിം, പി.ഇ അഷ്റഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.