കൊച്ചി: ഏഴു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173 ആയി. രണ്ടു പേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 1061പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 783 പേരെ ഒഴിവാക്കി. 13,866 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 14 പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 രോഗബാധിതർ

1

ജൂൺ 15 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ചൂർണിക്കര സ്വദേശി

2

ജൂൺ 14 ന് കുവൈറ്റ്‌ -കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള ആലങ്ങാട് സ്വദേശി

3

ജൂൺ 18 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള കാഞ്ഞൂർ സ്വദേശി

4

ജൂൺ 14 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള മഞ്ഞപ്ര സ്വദേശി

5

ജൂൺ 18 നു റോഡ് മാർഗം ചെന്നൈയിൽ നിന്നെത്തിയ 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി

6

ട്രയിനിൽ മുംബയിൽ നിന്ന് ജൂൺ 22 ന് കൊച്ചിയിലെത്തിയ 29 വയസുള്ള ഫോർട്ട് കൊച്ചി സ്വദേശി

7

ജൂൺ 13 നു വിമാനത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 27 വയസുള്ള ആലങ്ങാട് സ്വദേശിനി

 രോഗമുക്തർ

1

ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള കോട്ടയം സ്വദേശി

2

ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ

 7 പേർ സമ്പർക്കപ്പട്ടികയിൽ

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശൂർ സ്വദേശിയുടെ സമ്പർക്കപട്ടിക തയ്യാറാക്കി വരുന്നു. ഇതിൽ നിലവിൽ 7 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട യുവാവിനൊപ്പം ജോലിചെയ്തിരുന്ന നാലു പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

ഐസൊലേഷൻ

ആകെ: 13,866

വീടുകളിൽ: 11,895

കൊവിഡ് കെയർ സെന്റർ: 584

ഹോട്ടലുകൾ: 1172

ആശുപത്രി: 215

മെഡിക്കൽ കോളേജ്: 61

അങ്കമാലി അഡ്‌ലക്‌സ്: 119

പറവൂർ താലൂക്ക് ആശുപത്രി: 02

ഐഎൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 29

റിസൽട്ട്

ആകെ: 229

പോസിറ്റീവ് :07

ലഭിക്കാനുള്ളത്: 34

ഇന്നലെ അയച്ചത്: 198


ഡിസ്ചാർജ്

ആകെ: 16

മെഡിക്കൽ കോളേജ്: 02

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

അഡലക്‌സ് കൺവെൻഷൻ സെന്റർ: 01

ഐഎൻ.എസ് സഞ്ജീവനി: 01

സ്വകാര്യ ആശുപത്രി: 11

കൊവിഡ്

ആകെ: 173

മെഡിക്കൽ കോളേജ്, അങ്കമാലി അഡ്‌ലക്‌സ്: 169

ഐ.എൻ.എസ് സഞ്ജീവനി: 03

സ്വകാര്യ ആശുപത്രി :01