കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ സി.പി.എമ്മുമായുള്ള ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചവരെ കളക്‌ട്രേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടക്കും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ എന്നിവർ കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് സമരത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു