ആലുവ: ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നാഷണൽ എക്‌സ് സർവീസ് മെൻ കോഓർഡിനേഷൻ കമ്മിറ്റി ആലുവ യൂണിറ്റ് ആദാരഞ്ജലികളർപ്പിച്ചു. പ്രസിഡന്റ് ടി. മുകുന്ദൻ, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ടി.പി. ശ്രീകുമാർ, ജോ. സെക്രട്ടറി സി.എസ്. അജിതൻ, ട്രഷറർ കെ.യു. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.