നെടുമ്പാശേരി: ഇൻറർനെറ്റ് കവറേജ് ഇല്ലാത്തത് വിദ്യാർഥികൾക്ക് ദുരിതമാകുന്നതായി പരാതി. നെടുമ്പാശേരി ആവണംകോട്, ചെങ്ങമനാട് നെടുവന്നൂർ, കപ്രശേരി, പറമ്പയം മേഖലകളിലാണ് ഇന്റർനെറ്റ് കവറേജ് പ്രതിസന്ധിയുള്ളത്. ഇത് കുട്ടികളുടെ ഓൺലൈൻ പഠനം അവതാളത്തിലാക്കുന്നു.മേഖലയിലെ പലരും വിവിധ കമ്പനികളുടെ നെറ്റ് ചാർജ് ചെയ്തിട്ടും നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് പരിഹരിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരായ റിജോ പുതുവ, സാജു കൂരൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന് നിവേദനം നൽകി.