കൂത്താട്ടുകുളം: സമഗ്ര ശിക്ഷ കേരള കൂത്താട്ടുകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ തിരുമറാടി പഞ്ചായത്തിൽ നാല് ഓൺലൈൻ പഠനകേന്ദ്രങ്ങൾക്ക് ടി.വി നൽകി.കാക്കൂർ ഗ്രാമീണ വായനശാല ,തീരുമാറാടി ഗവ.സ്കൂൾ ക്ലസ്റ്റർ സെന്റർ, വെട്ടിമൂട് പുത്തൻകുളങ്ങര സാംസ്കാരിക കേന്ദ്രം, തിരുമാറാടി സ്വാശ്രയ സംഘം ഹാൾ ടാഗോർ കോളനി, തുടങ്ങിയ കേന്ദ്രങ്ങളിലാണ് ടി.വി നൽകിയത്. കാക്കൂർ ഗ്രാമീണ വായനശാലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ ടി.വികൾ വിതരണം ചെയ്തു.
വായനശാല പ്രസിഡന്റ് കെ പി .അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ.പ്രകാശ്, സാജു ജോൺ, രമ മുരളീധര കൈമൾ, പഞ്ചായത്ത് അംഗങ്ങളായ സ്മിത ബൈജു, ലിസി റെജി, ലിസി രാജൻ, വായനശാല സെക്രട്ടറി വർഗീസ് മാണി, വി.കെ ശശിധരൻ ബി.പി.സി ബിബിൻ ബേബി,എച്ച്.എം ഫോറം സെക്രട്ടറി എ.വി.മനോജ് ,ഷൈല സേവ്യർ ബിജു ജോസഫ് , തുടങ്ങിയവർ സംസാരിച്ചു.