kklm
നവീകരിച്ച അംഗനവാടി യുടെ ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ നിർവ്വഹിക്കുന്നു

കൂത്താട്ടുകുളം: ചോരക്കുഴിയിൽ നവീകരിച്ച അംഗണവാടി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ റോയി എബ്രഹാം, കൗൺസിലർമാരായ നളിനി ബാലകൃഷ്ണൻ, ബിന്ദു മനോജ്, ലയൺസ് ക്ലബ് ഭാരവാഹികളായ അരുൺ വർഗീസ്, ജോർജ് ചാന്ത്യം, ശ്രീകുമാർ .വി ആർ, സേതുമാധവൻ, ജേക്കബ് രാജൻ, കെ.ജെ.ബി. തോമസ്, ജോസഫ് സെബാസ്റ്റ്യൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഡിസ്ട്രിക്റ്റ് 318 സിയുടേയും സഹകരണത്തോടെയായിരുന്നു നവീകരണം. അംഗനവാടി മോടിപിടിപ്പിക്കുന്നതിനോടൊപ്പം, ഒരു ലക്ഷം രൂപയുടെ ഫർണിച്ചറുകളും അംഗനവാടിക്ക് നൽകി.