ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖയിലെ നിർദ്ധന കുടുംബങ്ങൾക്ക് ആലുവ യൂണിയന്റെ സഹായത്തോടെ നൽകിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം മേഖലാ കൺവീനർ സജീവൻ ഇടച്ചിറ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. കുമാരൻ, സെക്രട്ടറി എം.കെ. ഗിരീഷ്, യൂണിയൻ കമ്മിറ്റി അംഗം പി.പി. സുരേഷ്, പി.സി. ശിവൻ, യൂണിറ്റ് കൺവീനർ ബിജു, രമ്യാ ഷാജി, സുരേന്ദ്രൻ, ഷീബ അജികുമാർ എന്നിവർ പങ്കെടുത്തു.