aouto
ഇന്ധനവില വർദ്ധനവിനെതിരെ ചൂർണിക്കര മണ്ഡലം കോൺഗ്രസ് തായിക്കാട്ടുകര പോസ്റ്റ് ഓഫീസിലേക്ക് ഓട്ടോറിക്ഷ തള്ളി പ്രതിഷേധിക്കുന്നു

ആലുവ: കൊറോണ രോഗവ്യാപന ഭീതിക്കിടെ ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി തായിക്കാട്ടുകര പോസ്റ്റ് ഓഫീസിലേക്ക് ഓട്ടോറിക്ഷതള്ളി പ്രതിഷേധിച്ചു. തുടർന്ന് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ജി. മാധവൻകുട്ടി, രാജു കുംബ്‌ളാൻ, വില്യം ആലത്തറ, നസീർ ചൂർണിക്കര, സി.പി. നാസർ, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ടി.ഐ. മുഹമ്മദ്, കെ.കെ. ശിവാനന്ദൻ, സി.പി. നാസർ, കെ.കെ. രാജു, സലീം വാടാപ്പിളളി, ടി.എഫ്. തോമസ്, എൻ.കെ. ശിവൻ, ഇ.എം. ഷെരീഫ്, രാജേഷ് പുത്തനങ്ങാടി, എം.എസ്. സനു, സിദ്ദിഖ് ഹമീദ്, അബൂബക്കർ, യൂസഫ് ഇടമുള, ജോസ് ദാസ്, ബിനേയ് ജോസഫ്, സുധീർ കുന്നത്തേരി എന്നിവർ നേതൃത്വം നൽകി.