ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം ജില്ലാ ഖജാൻജി ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന, മണ്ഡലം ഖജാൻജി അപ്പു മണ്ണാച്ചേരി, ശ്രീകുമാർ കിഴുപ്പിള്ളി, പ്രസന്നകുമാർ, ദിവാകരൻ, ഡോ. രചന ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. തകർന്ന റോഡുകൾ നന്നാക്കക, വഴിവിളക്കുകൾ കത്തിക്കുക, വെള്ളപ്പെക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.