ചോറ്റാനിക്കര : സി.പി. എം തുരുത്തിക്കര വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് സുരക്ഷിത പച്ചക്കറി - കിഴങ്ങുകൃഷി ആരംഭിച്ചു. നടീൽ ഉത്സവം കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്‌ സി. കെ. റെജി ഉദ്ഘാടനം ചെയ്തു. അരക്കുന്നം ലോക്കൽ സെക്രട്ടറി എം.ആർ. മുരളീധരൻ, ഗ്രാമപഞ്ചായത്ത്‌ മെമ്പർ വി. കെ. വേണു, തുരുത്തിക്കര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം.വി. വിനീഷ്, എം.ആർ. വിജയൻ, സൊർളി തോമസ്, സുമ ഗോപി, കെ.കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.