congress
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ

നെടുമ്പാശേരി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് കുന്നുകര മണ്ഡലംകമ്മിറ്റി പ്രതിഷേധമാർച്ചും ധർണയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.യു. ജബ്ബാർ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, എം.എ. അബ്ദുൽ ജബ്ബാർ, സി.എ. സെയ്തുമുഹമ്മദ്, പി.പി. സെബാസ്റ്റ്യൻ, ഷജിൻ ചിലങ്ങര, ഷിബി പുതുശേരി, സി.എം. മജീദ്, ബേബി മണവാളൻ, സി.ടി. ജോസ്, സീന സന്തോഷ്, സി.ജെ. ജോബിൻ, അനിൽ ആർ നായർ, വി.ഒ. ജോണി, പി.വി തോമസ്, ടി.കെ അജികുമാർ, അജാസ് കുന്നുകര, പി.ഡി. ജോസി തുടങ്ങിയവർ സംസാരിച്ചു.